ഇന്ത്യൻ സീനിയർ ചേമ്പർ നേതൃത്വത്തിൽ മുതിർന്ന അദ്ധ്യാപികയെ ആദരിച്ചു

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി ലീജിയന്റെ സീനിയറേറ്റ് വിംഗിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അദ്ധ്യാപികയായ പന്തലായനി ജയാ നിവാസിൽ ദേവകി അമ്മയെ ആദരിച്ചു. ചേമ്പർ പ്രസിഡണ്ട് സുധാ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പത്മജ ഗോപിനാഥ് ഉപഹാരം കൈമാറി.
കെ. ബാലകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.
