KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയില്‍നിന്ന് കമ്യൂണിസം തുടച്ചുനീക്കാനാകില്ല: ഡോ. എം ലീലാവതി

കൊച്ചി: ഇന്ത്യയില്‍നിന്ന് കമ്യൂണിസം തുടച്ചുനീക്കാനാകില്ലെന്ന് എഴുത്തുകാരി ഡോ. എം ലീലാവതി. ദാരിദ്ര്യം നിലനില്‍ക്കുന്നിടത്തോളം കാലം കമ്യൂണിസം എന്ന ആശയം നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലീലാവതി.

ഇന്ത്യയില്‍നിന്ന് കമ്യൂണിസം തുടച്ചുനീക്കുമെന്ന് ഒരു സംഘടനയുടെ അധ്യക്ഷന്‍ പറഞ്ഞതായി വായിച്ചു. അദ്ദേഹം ഏതര്‍ഥത്തിലാണ് അതുപറഞ്ഞത് എന്നറിയില്ല. ആരുവിചാരിച്ചാലും കമ്യൂണിസം തുടച്ചുനീക്കാനാകില്ല. പീഡനവും ദുഃഖവും അനുഭവിക്കുന്നവര്‍ക്കൊപ്പം എന്നും ഉണ്ടാകുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. രാജ്യത്തെ 12.5 കോടിവരുന്ന കുട്ടികളുടെ ദൈന്യത ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി എന്തുചെയ്തു. വലിയ കെട്ടിടങ്ങള്‍ കെട്ടിപൊക്കുന്നതും പാലങ്ങള്‍ പണിയുന്നതുമല്ല വികസനം.

രാജ്യത്തെ ജനതയുടെ ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. മാനസികമായും ശാരീരികമായും ആകുലതകള്‍ അനുഭവിക്കുന്ന സമൂഹത്തെക്കുറിച്ച്‌ പറഞ്ഞ കവിയാണ് ഒഎന്‍വി. മൂന്നുതരം പീഡിത വര്‍ഗത്തെയാണ് ഒഎന്‍വി കവിതകളില്‍ വരച്ചുകാട്ടുന്നത്.

Advertisements

കീഴാളര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങനെ വേദന അനുഭവിക്കുന്നവരുടെ പക്ഷത്തുനിന്നാണ് ഒഎന്‍വിയിലെ കവി എന്നും സംസാരിച്ചിട്ടുള്ളതെന്നും ലീലാവതി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *