ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം രണ്ട് പേർക്ക് പരുക്ക്

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം രണ്ട് പേർക്ക് പരുക്ക്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശികളായ സ്കിതിഷ് മണ്ഡൽ 25. ,ജയന്ത് റായ് 25 തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെ ഇവർ താമസിക്കുന്ന ആനക്കുളങ്ങര അട്ടവയലിലെ വീട്ടിൽ കയറിയാണ് ഇവരെ ആക്രമിച്ചത്. സംഘത്തിൽ 7 ഓളം പേർ ഉണ്ടായിരുന്നുവെന്ന് മർദനമേറ്റവർ പറഞ്ഞു. ഇവരുടെ ഫോണിൽ നിന്നും ഇവരുടെ കോൺട്രാക്ടറെ വിളിച്ച് താൻ പത്രമൊന്നും വായിക്കാറില്ലെ താമസിക്കാൻ എന്ന് ചോദിച്ചതായി. കോൺട്രാക്ടർ ദിനേശൻ പറഞ്ഞു.

ബംഗാൾ സ്വദേശികളായ ഇവർ കഴിഞ്ഞ ഏഴ്വർഷമായി ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് പെയിന്റിംഗ് തൊഴിലാളികളാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.
Advertisements

