ഇടവിള കൃഷിക്കുള്ള വിത്ത് വിതരണം ചെയ്തു

മൂടാടി: ഗ്രാമപഞ്ചായത്തിൽ ഇടവിള കൃഷിക്കുള്ള വിത്തുകളുടെ കിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ വിതരണം ചെയ്തു. ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളുടെ വിത്തുകളടങ്ങിയ ആയിരം കിറ്റുകളാണ് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. വാർഡ് മെമ്പർ കെ. സുമതി അധ്യക്ഷയായി. കൃഷി ഓഫീസർ കെ.വി. നൗഷാദ് ഇടവിള കൃഷിരീതികളെക്കുറിച്ച് ക്ലാസ്സെടുത്തു. മൂടാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും വാർഡ് വികസന സമിതി കൺവീനറുമായ പി.വി. ഗംഗാധരൻ സ്വാഗതവും പുഷ്പ കളത്തിൽ നന്ദിയും പറഞ്ഞു.

