ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി
ഓച്ചിറ: വള്ളിക്കാവിന് വടക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കുന്നിമണ്ണേല് കടവിന് വടക്കുഭാഗത്ത് ടി.എസ് കനാലിനോട് ചേര്‍ന്ന കാടുപിടിച്ച സ്ഥലത്താണ് പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തിയത്.

മൃതദേഹം പൂര്‍ണമായും അഴുകി തീര്‍ന്ന് തലയോട്ടിയും എല്ലുകളും മാത്രമാണ് കണ്ടെത്തിയത്. കാടുപിടിച്ചു കിടന്ന സ്ഥലം എക്സ്കവേറ്റര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് സമീപം കാവി നിറത്തിലുള്ള കൈലിയും വരകളുള്ള ഷര്‍ട്ടും കണ്ടെത്തി.


സമീപത്തെ മരത്തിെന്റ ചെറുശിഖരത്തില് കയര്‍ കെട്ടിയിട്ട നിലയിലുണ്ടായിരുന്നു. കൊല്ലത്തുനിന്നും ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

