ആർ.യു. ജയശങ്കർ ചരമ വാർഷികം ആചരിച്ചു
കൊയിലാണ്ടി: സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന ആർ.യു. ജയശങ്കറിൻ്റെ 23 -ാംമത് ചരമ വാർഷിക അനുസ്മരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. കൊല്ലം ടൗണിൽ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും നടത്തി, സിപിഎം നേതാവ് എം. പത്മനാഭൻ പതാക ഉയർത്തി. പി.പി.രാജീവൻ, സി.കെ. ഹമീദ് എന്നിവർ സംസാരിച്ചു. 1998ൽ ഇതേ ദിവസം കൊയിലാണ്ടിയിൽ സിപിഐ(എം) നേതാവ് എം.എ. ബേബിയുടെ പൊതുയോഗ പരിപാടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കൊല്ലത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ജയശങ്കർ മരണപ്പെട്ടത്.

