KOYILANDY DIARY

The Perfect News Portal

തീരദേശത്ത് സർക്കാർ ആവശ്യമായ സഹായങ്ങൾ എത്തിക്കണം: കെ. ദാസൻ

കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും തീരവാസികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ മുൻ MLAയും മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടുമായ K. ദാസന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വിലയിരുത്തി. മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷിതത്വവും നാശനഷ്ടത്തിന് ആവശ്യമായ സഹായവും സർക്കാർ അടിയന്തിരമായി ചെയ്ത് നൽകണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി VK മോഹൻദാസ്, ഏരിയാ സെക്രട്ടറി C M സുനിലേശൻ, ലോക്കൽ സെക്രട്ടറി സതീഷ് ചന്ദ്രൻ, ടി.വി. ചന്ദ്രഹാസൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോരപ്പുഴ, അഴീക്കൽ, കണ്ണൻ കടവ് അക്കരെ, കപ്പകടവ്, മുനമ്പത്ത്, കാപ്പാട്, തൂവ്വപ്പാറ, കവലാട്, ഏഴു കുടിക്കൽ, മൂന്നു കുടിക്കൽ, മാടാക്കര ദുരിതാശ്വാസ കേമ്പ്, വളപ്പിൽ, വലിയമങ്ങാട് എന്നിവിടങ്ങളിൽ കടൽ ക്ഷോഭത്തിൽ ഉണ്ടായ നഷ്ടങ്ങൾ നേരിട്ട് കണ്ടു. പ്രയാസമനുഭവിക്കുന്നവരെ ആശ്വസിപ്പിച്ചു. തീരദേശ റോഡ് മുഴുവനായും തകർന്നതും സംഘം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *