ആവണിപ്പൂവരങ്ങ് സമാപിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങ് സമാപിച്ചു. തൊഴിൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കഥാകാരൻ യു.എ.ഖാദറെ സമ്മേളനത്തിൽ ആദരിച്ചു. തെന്നിന്ത്യൻ സിനിമാ താരം കുമാരി രക്ഷാരാജ് വിശിഷ്ടാതിഥിയായിരുന്നു. ആർക്കിടെക്ട് ആർ.കെ.രമേശ്, യു.എ.ഖാദർ, ശാലിനി ബാലകൃഷ്ണൻ, അശോകൻ കോട്ട്, കൂമുള്ളി കരുണാകരൻ, കെ.ശ്രീനിവാസൻ, ബാലൻ കുനിയിൽ, കെ.സുധീഷ് കുമാർ, എ.കെ.രാമകൃഷ്ണൻ, വി.വി.മോഹനൻ എന്നിവർ സംസാരിച്ചു. കലാലയം രൂപീകരിച്ച യൂത്ത് ക്ലബ്ബ് നെഹ്റു യുവക് കേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കലാലയം സംഗീതവിഭാഗം അവതരിപ്പിച്ച ഗാനമേള പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു.
