ആള്‍ദൈവം അഷു മഹാരാജ് ദില്ലി പൊലീസിന്റെ പിടിയില്‍

ദില്ലി: പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് ദില്ലി പൊലീസിന്റെ പിടിയില്‍. ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.
ദില്ലി സ്വദേശിയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത അവരുടെ മകളെയും പീഡിപ്പിച്ചെന്നാണ് അഷു മഹാരാജിനെതിരായ പരാതി. 2008 മുതല്‍ 2013 വരെ ദില്ലിയിലെ ആശ്രമത്തില്‍വെച്ച് അഷു മഹാരാജ് നിരവധി തവണ പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.

അഷു മഹാരാജിന്റെ മകന്‍ സമര്‍ഖാനെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. സമര്‍ഖാനെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമത്തിന് പുറമെ പോസ്‌കോയും ചുമത്തിയിട്ടുണ്ട്.
Advertisements

