ആലപ്പുഴ ചുങ്കത്തെ പ്രശസ്‌തമായ ഓയില്‍ മില്‍സില്‍ തീപിടിത്തം

ആലപ്പുഴ: ആലപ്പുഴ ചുങ്കത്തെ പ്രശസ്‌തമായ ബാബു ഓയില്‍ മില്‍സില്‍ വന്‍ തീപിടിത്തം. വെളിച്ചെണ്ണ മില്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ ആളപായമില്ല. 75 വര്‍ഷം പഴക്കമുള്ള മില്ലാണിത്.
എട്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കുന്നു. മില്ലിലുണ്ടായിരുന്ന വെളിച്ചെണ്ണയും കൊപ്രയും കത്തി നശിച്ചു. മില്ലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയും പൂര്‍ണമായി കത്തി നശിച്ചു. നിരവധി ഓയില്‍ മില്ലുകളുണ്ടായിരുന്ന ചുങ്കത്ത് ഇപ്പോളുള്ള ഏകമില്ലാണിത്.

