KOYILANDY DIARY.COM

The Perfect News Portal

ആര്‍ ബ്ലോക്കിലെ ജനങ്ങളുടെ ദുരിതജീവിതം അറിഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് കുട്ടനാട്ടിലെത്തി

ആലപ്പുഴ: ആര്‍ ബ്ലോക്കിലെ ജനങ്ങളുടെ ദുരിതജീവിതം അറിഞ്ഞാണ് ധനമന്ത്രി തോമസ് ഐസക്ക് കുട്ടനാട്ടിലെത്തിയത്. ഇവിടെ അവശേഷിക്കുന്ന മുപ്പത്തി ഒന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ മലിനജലം പമ്ബ് ചെയ്തു കളയുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൈനകരിയിലെയും ആര്‍ ബ്ലോക്കിലെയും ജനപ്രതിനിധികളും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ നാലു വര്‍ഷം മുന്‍പ് ഉണ്ടായ വെള്ളപൊക്കത്തിനു ശേഷം 1400 ഏക്കര്‍ വരുന്ന ആര്‍ ബ്ലോക്കിലെ വെള്ളം നീക്കം ചെയ്യാതിരുന്നതാണ് ജനജീവിതം ദുരിതമാക്കിയത്. പകര്‍ച്ചവ്യാധികള്‍ അടക്കം പിടിപെട്ട സാഹചര്യത്തിലാണ് ധനമന്ത്രി നേരിട്ട് കുട്ടനാട്ടിലെത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *