ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന വിമര്‍ശനവുമായി സീതാറാം യെച്ചൂരി

കൊല്ലം: ആര്‍ എസ് പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറൊ യെച്ചൂരി രംഗത്ത്. ബംഗാളില്‍ ആര്‍ എസ് പി ഇടതുപക്ഷത്തിനൊപ്പവും കേരളത്തില്‍ ഇടതിനെതിരെയും നില്‍ക്കുന്നതാണ് യെച്ചൂരിയെ ചൊടിപ്പിച്ചത്. ആര്‍ എസ് പിക്ക് ഇരട്ടമുഖമെന്ന് യെച്ചൂരി പറഞ്ഞു. കൊല്ലത്ത് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം.
കേരളത്തില് ഇടതുപക്ഷത്തെ വഞ്ചിച്ചാണ് കോൺഗ്രസിലേക്ക് പോയതെന്നും യെച്ചൂരി പറഞ്ഞു. കൊല്ലത്ത് ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സിപിഐയുടെ കെ എന്‍ ബാലഗോപാലാണ് എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്നത്.
