ആരോഗ്യ ഉപകേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തി

കൊയിലാണ്ടി: നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒറ്റക്കണ്ടം പ്രദേശത്ത് ആരോഗ്യ ഉപകേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തി. ചെട്ട്യാംകണ്ടി കോയക്കുട്ടി സൗജന്യമായി നല്‍കിയ 6സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവില്‍ പണിയുന്ന കെട്ടിടത്തിന് കെ.ദാസന്‍ എം.എല്‍.എ. ശിലാസ്ഥാപനം നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ. ഷിജു, വി.കെ. അജിത, ദിവ്യ സെല്‍വരാജ്, നഗരസഭാംഗങ്ങളായ കെ.എം. ജയ,ആര്‍.കെ. ചന്ദ്രന്‍, കെ.ലത, നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, അസി. എഞ്ചിനീയര്‍ മനോജ് കുമാര്‍, ടി.ഇ. ബാബു, കെ.പി. പ്രഭാകരന്‍, എന്‍.കെ. അബ്ദുള്‍ അസീസ്, ദാമോദരന്‍ കുട്ടി പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
