ആരോഗ്യ ഉപകേന്ദ്രം കെട്ടിടോദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടേരി ഒറ്റക്കണ്ടത്ത് ആരോഗ്യ ഉപകേന്ദ്രത്തിന് പണിഞ്ഞ കെട്ടിടം ജനങ്ങൾക്ക് സമർപ്പിച്ചു. ചെട്ട്യാങ്കണ്ടി കോയക്കുട്ടി സൗജന്യമായി നൽകിയ സ്ഥലത്ത് നഗരസഭ 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭാംഗം കെ.എം. ജയ, ആർ.കെ. അനിൽ കുമാർ, കെ.പി. പ്രഭാകരൻ, അബ്ദുൾ അസീസ്, ടി.ഇ. ബാബുരാജ്, ചെട്ട്യാങ്കണ്ടി കോയക്കുട്ടി എന്നിവർ സംസാരിച്ചു.

