ആയുർ സ്പർശ വെൽനസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു
കൊയിലാണ്ടി: ആയുർ സ്പർശ ആയുർവേദ ചികിത്സാ കേന്ദ്രവും, അത്തോളി ഗ്രാമപഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ആയുർ സ്പർശ വെൽനസ്സ് പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംറിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എം.സരിത അദ്ധ്യക്ഷത വഹിച്ചു.

ഡോ അഖിൽ എസ്.കുമാർ, വിജില സന്തോഷ്, ഡോ. ആർ.എസ്.ശിശിര സംസാരിച്ചു. വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ഡോ.സാറാ ഷോൺ ക്ലാസ്സെടുത്തു.


