ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംഗമം റെസിഡൻറ്‌സ് അസോസിയേഷനും ചേർന്ന് മണമലിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും കാൻസർ ബോധവത്കരണവും സംഘടിപ്പിച്ചു. ഡോ. കെ. എം. മധു, ഡോ. അഞ്ജന, ഡോ. ബിജുല എന്നിവർ നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ടി.കെ. സുരേന്ദ്രൻ അധ്യക്ഷനായി. കൗൺസിലർ ശ്രീജറാണി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി കെ. ശിവദാസൻ സ്വാഗതവും, കെ. പത്മനാഭൻ നന്ദിയും പറഞ്ഞു.
