KOYILANDY DIARY.COM

The Perfect News Portal

ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍; മാസ്സായി ആനവണ്ടി മുന്നോട്ട്; രസകരമായ വീഡിയോ കാണാം

പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്ന ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍ വന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച്‌ നില്‍ക്കുകയായിരുന്നു കാട്ടാന. കെഎസ്‌ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്ബനെ കണ്ട് പിറകിലേക്ക് പോയി.

ഈ സമയം കെഎസ്‌ആര്‍ടിസി ബസ് മുന്നോട്ട് പോവുകയായിരുന്നു. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് തലയുയര്‍ത്തി നിന്ന കൊമ്ബന് സമീപത്തുകൂടി ബസ് കടന്നുപോകുന്ന വീഡിയോ പകര്‍ത്തിയത്

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *