KOYILANDY DIARY.COM

The Perfect News Portal

ആനപ്പാറ ക്വാറി പ്രവർത്തനം നിർത്തിവെച്ച് പ്രശ്‌നം പരിഹരിക്കണം: ബി.ജെ.പി

കൊയിലാണ്ടി: ആനപ്പാറ ക്വാറി പ്രവർത്തനം നിർത്തിവെച്ച് പ്രശ്‌നം പരിഹരിക്കണം: ബി.ജെ.പി. കീഴരിയൂർ ജനവാസ കേന്ദ്രത്തിൽ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോറി പ്രവർത്തനം നിർത്തിവെക്കണമെന്ന് ബി.ജെപി ജില്ലാ അദ്ധ്യക്ഷൻ വി.കെ. സജീവൻ ആവശ്യപെട്ടു, കീഴരിയൂർ ആനപ്പാറ ക്വാറിവിരുദ്ധ സമര പന്തൽ സന്ദർശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അംഗനവാടിയും ക്ഷേത്രവും അടുത്തടുത്ത വീടുകളും നിലനിൽക്കുന്ന പ്രദേശത്ത് ക്വാറിക്ക് അനുമതി ലഭിച്ചതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കണം.

നിരവധി വിടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കുട്ടികൾ ഉൾപെടെയുള്ള വർക്ക് പരിക്ക് ഏൽക്കുന്ന സാഹചര്യം ഉണ്ടായിട്ടും പോലീസിനെയും ഭരണകൂടത്തെയും ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഈ ധർമ്മ സമരത്തിന് ബി.ജെ.പി. യുടെ പൂർണ്ണ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു. ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ, സന്തോഷ് കാളിയത്ത്, സുരേഷ് കണ്ടോത്ത്, പ്രദീപൻ കണ്ണമ്പത്ത്, നാരായണൻ. മോഹനൻ ചാലിക്കര, കെ. അനിത ടി., ഷിജില, കെ.ടി.ബാബു, ഭാസ്കരൻ, കെ.പി.ശബരീനാഥ്, രമ്യേഷ്, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *