ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ പരക്കെ അക്രമം. ഗുണ്ടൂരില്‍ വൈഎസ്‌ആര്‍ പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം പോളിംഗ് ബൂത്ത് തകര്‍ക്കുന്ന രീതിയിലേക്ക് എത്തി.
വെസ്റ്റ് ഗോദാവരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. വൈഎസ്‌ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മില്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ഈ ആവേശമാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നത്. പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം.

