KOYILANDY DIARY

The Perfect News Portal

ആദിവാസി യുവാവിനെ ആക്രമിച്ച്‌ കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്‌: കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: അഗളിയില്‍ ആദിവാസി യുവാവിനെ മോഷ്ടാവ് എന്നാരോപിച്ച്‌ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച്‌ കൊന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കടുകുമണ്ണ് ഊരിലെ 27 കാരനായ മധുവിനാണ് ദാരുണാന്ത്യം ഉണ്ടായത്. മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ചിക്കണ്ടിയില്‍ നിന്നാണ് ഒരു കൂട്ടം ആളുകള്‍ മോഷ്ടാവെന്ന് സംശയിച്ച്‌ പിടികൂടിയത്. അവിടെ നിന്ന് മുക്കാലയില്‍ എത്തിക്കുന്നതിനിടയില്‍ ആളുകള്‍ ക്രൂരമായി തല്ലി ചതക്കുകയും പോലീസ് കസ്റ്റഡിയില്‍ എത്തുമ്ബോള്‍ മരണപ്പെടുകയും ചെയ്തു എന്നാണ് വാര്‍ത്തകള്‍.

മാപ്പ് അര്‍ഹിക്കാത്ത അപരിഷ്കൃത നടപടിയാണ് ഉണ്ടായത്. മാനസികാരോഗ്യം തകരുന്നവരേയും വിശപ്പുള്ളവരേയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും നിരവധി പ്രഖ്യാപിത പദ്ധതികള്‍ ഉണ്ട്. ഇവയെ ഉപയോഗപ്പെടുത്തിയും വിവിധ ഏജന്‍സികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായും ബന്ധിപ്പിച്ചും ഇത്തരം ആളുകള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് പൗരന്മാരും പൊതുപ്രവര്‍ത്തകരും ചെയ്യേണ്ടത്.

Advertisements

സഹജീവിയോട് കാരുണ്യം കാട്ടുക എന്നതാണ് കേരളം പൊതുവില്‍ പ്രകടിപ്പിക്കുന്ന സംസ്കാരം. അതിന് അപവാദമായിപ്പോയി അഗളിയിലെ കാട്ടാളത്ത നടപടി. ഇത്തരം അപമാനകരമായ സംഭവം മേലില്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ ജാഗ്രതയും പുലര്‍ത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *