ആദിവാസി കുടുംബങ്ങള്‍ക്കായി നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി
ഇടുക്കി: ആദിവാസി കുടുംബങ്ങള്‍ക്കായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി. മണിയാറന്‍ കുടിവട്ടമേട്ടില്‍ നിരവധി കുടുംബങ്ങളാണ് ഇതോടെ കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. വട്ടമേട് ആദിവാസി കുടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ചെലവില്‍ പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ പദ്ധതിപ്രകാരം ഒരുതുള്ളി വെള്ളം പോലും കോളനിയിലെത്തിയിട്ടില്ല. 2001 ല്‍ ആവിഷ്കരിച്ച പദ്ധതിക്ക് രണ്ടുഘട്ടങ്ങളിലായി ഇതുവരെ 7 ലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞു. വേനല്‍ അടുക്കുന്ന സാഹചര്യത്തില്‍ കുടിവെള്ള പദ്ധതിയാഥാര്‍ത്ഥ്യമാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഇടപെടണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
