ആടുകളെയും പൂച്ചകളെയും പട്ടികൾ കൊന്നൊടുക്കി തിന്നുന്നു
നമ്മുടെ കുട്ടികൾക്ക് എന്ത് സുരക്ഷിതത്വം.. ആടുകളെയും പൂച്ചകളെയും തെരുവ് പട്ടികൾ കൊന്നൊടുക്കി തിന്നുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക… ദുരന്തം ഒഴിവാക്കുക.. കൊയിലാണ്ടിയിൽ തെരുവു നായകൾ ആടുകളെയും വളർത്തു പൂച്ചകളെയും കടിച്ചുകൊല്ലുന്നത് പതിവായിരിക്കുകയാണ്. ഇത് കൊയിലാണ്ടി മേഖലയിൽ ജനങ്ങൾ ഭീതിയോടെയാണ് കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പന്തലായനി, പെരുവട്ടൂർ, മേലൂർ ഭാഗങ്ങളിലാണ് വളർത്തു പൂച്ചകളെയും ആടുകളെയും തെരുവ് നായകൾ കൂട്ടമായെത്തി കൊന്നൊടുക്കിയത്. ഇത് കുട്ടികളെയും അക്രമിക്കും എന്നത് നാടിന് ഭീഷണിയായിരിക്കുകയാണ്.

ചെറിയ പൂച്ചക്കുഞ്ഞുങ്ങളെ മുതൽ തള്ളപ്പൂച്ചകളെയും നയകൾ സംഘംചേർന്ന് അക്രമിച്ച് കൊലപ്പെടുത്തുകയാണ്. പലയിടത്തും പൂച്ചകളെ കൊന്ന് ഭക്ഷിക്കുന്നതും കാണാനിടയായി. കോഴികൾ, കന്ന്കുട്ടികൾ, വീട്ടിൽ വളർത്തുന്ന മറ്റ് ജീവികൾ തുടങ്ങിയവയ്ക്കും ഭീഷണിയാണ്. പല വീടുകളിലിലും പൂച്ചകളെ കൊന്ന് തിന്ന് പകുതിയാക്കിയിട്ടിരിക്കുന്ന നിലയിലാണ് സമീപ ദിവസം കണ്ടെത്തിയത്. രാത്രി വാതിലടച്ച് കിടന്നുറങ്ങുന്ന വീട്ടുകാർ നേരം വെളുത്ത് വാതിൽ തുറക്കുമ്പോൾ കോലായിൽ ഇത്തരത്തിൽ കൊലപ്പെടുത്തി പകുതിയാക്കിയിട്ട പൂച്ചകളെയാണ് കാണുന്നത്. നിറയെ രക്തക്കറകളും മാംസ കഷ്ണങ്ങളും ചിതറത്തറിച്ച് കിടക്കുന്നു.. ബൈക്കുകൾക്ക് പിറകെ ഓടുന്നതും, കുട്ടികളെ വലയംവെക്കുന്നതും പതിവ് കാഴ്ചയായി മാറി.. നിരവധി പേർക്ക് ഇത്തരത്തിൽ ഗുരുതരമായി പരിക്കേൽക്കേൽക്കുകയും ചെയ്തു. അരങ്ങാടത്ത് മണന്തലയിൽ നികന്യയുടെ രണ്ട് ആടുകളെയാണ് ഇന്നലെ വീട്ടുപറമ്പിൽ നിന്ന് കടിച്ചു കൊന്നത്.


രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് നായകളുടെ അക്രമണം. ഇത് ചെറിയ കുട്ടികളുള്ള വീട്ടുകാർ എന്ത് ചെയ്യുമെന്നറിയാത്ത സ്ഥിതിയാണുള്ളത്. ആട്, നായ എന്നിവയെ കൊലപ്പെടുത്തി ഭക്ഷിക്കുന്ന നായകൾ കുട്ടികളെയും അക്രമിക്കും എന്നത് ആരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. നഗരസഭ അധികാരികൾ ഉടൻ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിർത്തിയിട്ട ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും സീറ്റുകൾ നായകൾ കടിച്ചു കീറി നശിപ്പിച്ച നിരവധി സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി കൊയിലാണ്ടിയിൽ ഉണ്ടായി.





