ആഘോഷമാക്കി വന്മുകം കോടിക്കൽ AMUP സ്കൂൾ മുറ്റത്തെ വിളവെടുപ്പുത്സവം
കൊയിലാണ്ടി: ആഘോഷമാക്കി വന്മുകം കോടിക്കൽ AMUP സ്കൂൾ മുറ്റത്തെ വിളവെടുപ്പുത്സവം. സ്കൂൾ മുറ്റത്തെ പച്ചക്കറി തോട്ടത്തിൻ്റെ വിളവെടുപ്പുത്സവം വിദ്യാർത്ഥികളും, അധ്യാപകരും ചേർന്ന് ആഘോഷമാക്കി. വിളഞ്ഞ് നിൽക്കുന്ന പച്ചക്കറി തോട്ടത്തിൻ്റെ വിളവെടുപ്പുത്സവം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ നിർവ്വഹിച്ചു.
സ്കൂളിലെ കാർഷിക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹരിത പാഠം എന്ന പേരിൽ 400 ഓളം സഞ്ചികളിലായി വെണ്ട, വഴുതിന, തക്കാളി, പച്ചമുളക് എന്നിവയാണ് വിളയിച്ചെടുത്തത്.

കൊറോണ കാലത്ത് തുടങ്ങിയ കുട്ടികളുടെ ഈ മാതൃകക്ക് മൂടാടി ഗ്രാമ പഞ്ചായത്തും, കൃഷി ഭവനും, പി.ടി.എ യും, സ്കൂൾ മാനേജ്മെന്റുമാണ് പിന്തുണ നൽകിയത്. പി.ടി.എ അംഗങ്ങളായ പി.വി. മജീദ്, നൗഷാദ് തയ്യിൽ, എഫ് എം നസീർ, പി.ടി സലീം, ശശി കയ്യാടത്ത് എന്നിവരാണ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി , മെമ്പർ പി ഇൻഷിദ, ഷൗക്കത്ത് കുണ്ടുകുളം, റഷീദ് കൊളറാട്ടിൽ, യൂസഫ് ദാരിമി, ഇ.ഫൈസൽ, എ. മൊയ്തീൻ മാസ്റ്റർ, ഒ.സനിൽകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


