ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ വൈകീട്ട് 5 മണി മുതൽ കാലത്ത് 8 മണി വരെയുള്ള സമയങ്ങളിൽ ആംബുലൻസ് ഓടിക്കുന്നതിന് കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗീകരിച്ച യോഗ്യതയുള്ള സാധുവായ ഹെവി ഡ്യൂട്ടി ലൈസൻസും, രണ്ട് വർഷത്തെ പ്രവർത്തന പരിചയവുമുള്ള ആംബുലൻസ് ഡ്രൈവറെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.
ആംബുലൻസ് ഓടിച്ച് പരിചയമുള്ളവർക്ക് മുൻഗണന. നിയമനത്തിനുള്ള ഇന്റെർവ്യൂ 7-12.17 ന് വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് നടത്തുന്നതാണ്. താൽപ്പര്യമുള്ളവർ അസ്സൽ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം.

