KOYILANDY DIARY.COM

The Perfect News Portal

അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ല്‍

ആ​റ്റി​ങ്ങ​ല്‍: പൂ​വ​ന്‍​പാ​റ​യി​ല്‍ ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൂ​വ​ന്‍​പാ​റ​യ്ക്ക് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഹ​ന്‍​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​എം.​ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യി​ലെ ഓ​ഫീ​സി​ലാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ വി​മ​ല്‍ (30) നെ ​ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ക​സേ​ര​യി​ല്‍ ഇ​രി​യ്ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ത്രി​യി​ല്‍ വി​മ​ലി​നെ കൂ​ടാ​തെ മ​റ്റൊ​രു അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​മാ​ണ് ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യി​ല്‍ താ​മ​സി​ച്ച്‌ വ​ന്നി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ഉ​ട​മ മോ​ഹ​ന്‍​കു​മാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വി​മ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​മ​ലി​നോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ണാ​നി​ല്ല. രാ​ത്രി​യി​ല്‍ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം ന​ട​ന്ന​താ​ണോ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *