KOYILANDY DIARY.COM

The Perfect News Portal

അവസാനമാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി എം കെ രാജൻ വിരമിച്ചു

കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് കലക്ട്രേറ്റിലെ സീനിയർ ഫിനാൻസ് ഓഫീസറുമായ എം. കെ രാജൻ അവസാന മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സർവ്വീസിൽ നിന്ന് വിരമിച്ചു.  കൊയിലാണ്ടി കാവുംവട്ടം അണേല സ്വദേശിയാണ്. 1991 ൽ റീ സർവെ അസി. ഡയറക്ടർ ഓഫീസിലാണ് ഇദ്ദേഹം ഔദ്യോഗിത ജീവിതം ആരംഭിച്ചത്. തുടർന്ന് ഗവ. സെക്രട്ടറിയേററ്, കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ, പി.ഡബ്ല്യു.ഡി., ഇറിഗേഷൻ, ഹാർബർ എഞ്ചിനിയറിംഗ് , എൽ എസ് ജി ഡി, വയനാട് കലക്ടറേറ്റ്, കിർത്താട്സ് തുടങ്ങിയ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചു.
സർവ്വീസ് സംഘടനാ പ്രവർത്തന രംഗത്ത് കെ.ജി.ഒ.എ. യുടെ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2002ലേയും 2013 ലേയും പണിമുടക്ക് സമരങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. സിവിൽ സർവ്വീസിൻ്റെ കാര്യക്ഷമതയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾക്ക് ജില്ലയിലും സംസ്ഥാനത്തും നേതൃത്വം നൽകി .
സംസ്ഥാന സർക്കാരിൻ്റെ റിബിൽഡ് കേരള പരിപാടികളുമായി സഹകരിച്ച് സംഘടന 20 വീടുകളുടെ പണി പൂർത്തീകരിക്കുകയും 15 വീടുകൾ നിർമ്മിച്ച് നൽകുന്ന പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് ചീക്കിലോട്,  ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിൻ്റെ പ്രവർത്തനം ഏറ്റെടുത്ത് പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകി. പുത്തൂമലയിലും കവളപ്പാറയിലുമായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന 15 വീടുകളുടെ നിർമ്മാണത്തിൻ്റെ ഉപദേശക സമിതിയിലും എം.കെ. രാജൻ പ്രവർത്തിക്കുന്നു. ഭാര്യ ഗീതാമണി കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ്. മക്കൾ: ഗായത്രി , (എം.ടെക് വിദ്യാർത്ഥി ), ദേവദർശൻ (പ്ലസ് വൺ വിദ്യാർഥി).
Share news

Leave a Reply

Your email address will not be published. Required fields are marked *