അറ്റന്റന്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ നിയമനം നടത്തുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്റന്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ തൂപ്പു ജോലിക്കാരെ 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ രജിസ്ട്രേഷന് ഉള്ളവര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, ജനന തീയതി തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഒമ്പത്, 10 തീയതികളില്‍ രാവിലെ 11 മുതല്‍ ഉച്ചവരെ നടക്കുന്ന കൂടിക്കാഴ്ച യ്ക്ക് പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രേഖകള്‍ കൊണ്ടുവരാത്തവരെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ദിവസവേതനമായി 600 രൂപ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
