അരിക്കുളം നരക്കോട് നെൽവയലിൽ ശൗചാലയ മാലിന്യം തള്ളി

കൊയിലാണ്ടി: അരിക്കുളം നരക്കോട് നെൽവയലിൽ ശൗചാലയ മാലിന്യം തള്ളി. നരക്കോട് കൊഴുക്കല്ലൂർ റോഡിൽ മൊയ്തീൻ്റെ ഉടമസ്ഥതയിലുള്ള വയലിലാണ് മാലിന്യം തള്ളിയത്. കാലത്ത് ദുർഗന്ധം വമിച്ചത് കാരണം നോക്കിയപ്പോഴാണ് വയലിൽ മാലിന്യം തള്ളിയത് കണ്ടെത്തിയത്.സമീപത്തെ കിണറുകളിലെക്ക് മാലിന്യം ഇറങ്ങുമോ എന്നുള്ള ആ ശങ്കയിലാണ് നാട്ടുകാർ, കഴിഞ്ഞ കുറച്ച് കാലമായി ഇത്തരത്തിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു.ശക്തമായ നടപടികൾ ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

