അരിക്കുളം ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് 2017-18 മിഷൻ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം ഉണ്ണി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബീന അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർ പേഴ്‌സൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
