അയ്യപ്പസേവാ കേന്ദ്രം സമാപന സഭ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി അയ്യപ്പ ഭക്തന്മാർക്കുള്ള സേവനത്തെ മുൻനിർത്തി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ 63- ദിവസമായി തുടർന്ന് വന്ന ഏഴാമത് അയ്യപ്പസേവാ കേന്ദ്രത്തിന്റെ സമാപന സഭ നാഷണൽ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഇക്കഴിഞ്ഞ നവവംബർ 15 ന് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളാണ് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. അയ്യപ്പന്മാർക്കുള്ള അന്നദാനം, കുടിവെള്ളം, വിശ്രമം, വൈദ്യ സഹായം, പ്രാഥമിക കൃത്യ നിർവ്വഹണം എന്നീ സൗകര്യങ്ങളാണ് സേവാ പ്രവർത്തകർ കേന്ദ്രത്തിൽ ലഭ്യമാക്കിയത്.

സമാപനച്ചടങ്ങിൽ കെ. മുരളിധര ഗോപാൽ അധ്യക്ഷനായി. ഇളയിടത്ത് വേണുഗോപാൽ, കെ.വി. സുരേഷ്, രാജേഷ് കീഴരിയൂർ, വി.എൻ.ദിനേശൻ, അഡ്വ.വി. സത്യൻ, സി. സത്യചന്ദ്രൻ, കെ.സന്തോഷ് കുമാർ, കല്ലേരി മോഹനൻ, കെ.എം.രജി തുടങ്ങിയവർ സംബന്ധിച്ചു.

