KOYILANDY DIARY.COM

The Perfect News Portal

അയാള്‍ എന്റെ കയ്യില്‍ കടന്നുപിടിച്ചപ്പോള്‍ ഞാന്‍ തല്ലി

മോശമായി പെരുമാറിയ ആരാധകനെ ചീത്തവിളിച്ചും കയ്യേറ്റം ചെയ്തും നിരവധി നടി-നടന്മാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഈ നിരയിലെ അവസാനത്തെ കണ്ണിയാവുകയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോച്ര. തനിക്കുണ്ടായ അനുഭവം താരം തന്നെയാണ് പങ്കുവച്ചത്.

അഞ്ചാന അഞ്ചാനിയുടെ ഷൂട്ടിങ് സമയത്താണ് സംഭവം. അയാള്‍ ആരാധകനാണോ എന്നുപോലും തനിക്കറിയില്ലെന്ന് പ്രിയങ്ക പറയുന്നു. ‘അടുത്തുവന്നയുടന്‍ അയാള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു. ആരാധകര്‍ക്കൊപ്പംനിന്ന് ഫോട്ടോയെടുക്കാനൊക്കെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. എന്നാല്‍ ദേഹത്ത് തൊട്ടുള്ള സ്‌നേഹം ഒരാള്‍ക്കും ഇഷ്ടപ്പെടില്ല. അയാള്‍ എന്റെ കയ്യില്‍ പിടിച്ച് ഒപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെട്ടു. ശരിക്കും ഞാന്‍ പേടിച്ചുപോയി. അയാളുടെ കോളറില്‍ പിടികൂടിയശേഷം ഞാനയാളെ തല്ലി.പ്രിയങ്ക പറയുന്നു .

 

Share news