KOYILANDY DIARY.COM

The Perfect News Portal

അമ്മ ക്രൂരമായി പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: കഞ്ചാവ് ലഹരിയില്‍ അമ്മ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരമാസകലം പരിക്കേറ്റ കുട്ടിയ്ക്ക് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അതേസമയം കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടി പീഡിപ്പിക്കപ്പെടുന്ന വിവരം പൊലിസിനെ അറിയിച്ചത്.

എറണാകുളം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയെ ചികില്‍സിക്കുന്നത്.  വേണ്ടത്ര ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ കുട്ടിയുടെ രക്തത്തില്‍ ഹീമോഗ്ളോബിന്റെ അളവ് കുറവാണ്. ഇതു മൂലം അപകടനില തരണം ചെയ്യാന്‍ സമയമെടുക്കും. ശരീരമാകെ ഇരുമ്പുപൈപ്പും മറ്റും കൊണ്ടുള്ള അടിയേറ്റതിന്റെ മുറിവുകളും ചതവുകളുമാണ്. കുടാതെ പൊള്ളലേറ്റിട്ടുമുണ്ട്.

അടിമാലിയി സ്വദേശിയായ അമ്മയെ ഉടനടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ് കുട്ടിയുടെ അച്ഛന്‍. ഇയാളും കുട്ടിയെ അടിക്കാറുണ്ട്.

Advertisements

 

Share news