അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല മകന്‍ വെട്ടിയെടുത്തു

കര്‍ണ്ണാടക: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കൂട്ടുകാരന്റെ തല മകന്‍ വെട്ടിയെടുത്തു. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം. കൊല നടത്തിയ ശേഷം യുവാവ് തലയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പശുപതി എന്ന യുവാവാണ് കൂട്ടുകാരന്‍ ഗിരീഷിന്‍റെ തല വെട്ടിയെടുത്ത ശേഷം പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. കൂട്ടുകാരന്‍ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതു കണ്ട പശുപതിഗിരീഷുമായി വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് പശുപതി വാള്‍കൊണ്ട് ഗിരീഷിന്റെ തല വെട്ടിയെടുക്കുകയുനായിരുന്നു. അറുത്തെടുത്ത സുഹൃത്തിന്റെ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

