അഭിഭാഷക ജോലിയില്‍ നിന്ന് പി എസ് ശ്രീധരന് പിള്ളയെ വിലക്കണം: ബാര്‍ കൗണ്‍സിലില്‍ ഹര്‍ജി

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിളളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ മുമ്പാകെ ഹര്‍ജി.
ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്കിയ വിധി സുപ്രീം കോടതിയുടേതാണ്. എന്നിട്ടും ശബരിമല നട അടച്ചിടാന്‍ തന്ത്രിക്ക് ഉപദേശം നല്‍കിയത് കോടതിയലക്ഷ്യമാണന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ വിനയന്റെ പരാതി.

