അഭയം റസിഡന്‍ഷ്യല്‍ കെയര്‍ ഹോമില്‍ പുതിയ കെട്ടിടത്തിന്റെയും കിച്ചന് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം നിര്‍വ്വഹിച്ചു

കൊയിലാണ്ടി; അഭയം ചേമഞ്ചേരിയുടെ രണ്ട് പതിറ്റാണ്ട് കാലത്തെ മികച്ച സേവന പ്രവര്‍ത്തനത്തിന് സമ്മാനമായി അഭയം ജിദ്ദ കമ്മിറ്റിയുടെ സമ്മാനമായി രണ്ടാമത് ബ്ലോക്ക്. കൂടാതെ ഖത്തറിലെ പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷംസീര്‍, കിച്ചന് കോംപ്ലക്സിന് ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
അഭയം ചേമഞ്ചേരിയുടെ ചിരകാല സ്വപ്നമായ രണ്ടാമത് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനവും കിച്ചന് കോംപ്ലക്സിന് ശിലാസ്ഥാപന കര്‍മ്മവും കെ. ദാസന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ചേമഞ്ചേരി ഗാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് മുഖ്യാതിഥിയായിരുന്നു.
സി.കെ. അബ്ദുറഹിമാന്(ജിദ്ദ കമ്മിറ്റി), ഷംസീര്‍ എന്നിവരില്‍ നിന്നും അഭയം പ്രസിഡണ്ട് കെ. ഭാസ്കരന് സാമ്പത്തിക സഹായം ഏറ്റുവാങ്ങി. അഭയം വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ദുരിതാശ്വാസനിധി പ്രിന്‍സിപ്പാള്‍ ശ്രീശ്ന എസ്. നായര്‍ എം.എല്‍.എ.ക്ക് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എം. വേലായുധന്, ബ്ലോക്ക് പഞ്ചായത്തംഗം മോഹനന് വീര്‍വീട്ടില്‍, പഞ്ചായത്തംഗം ഷബീര്‍ ഏളവനക്കണ്ടി, അജയ്ബോസ്, എം.പി. അശോകന്, ഷുക്കൂര്‍ തനിമ, ബിനീഷ് ബിജലി, എം.പി. മൊയ്തീന്‍കോയ, കെ. പ്രദീപന്, അവിണേരി ശങ്കരന്, ടി.പി.എ. ഖാദര്‍, അബ്ദുള്‍ റസാഖ് കാപ്പാട്, ദേവനന്ദ, എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി എം.സി. മമ്മദ്കോയ സ്വാഗതവും അഡ്മിന്. സെക്രട്ടറി സത്യനാഥന് മാടഞ്ചേരി നന്ദിയും പറഞ്ഞു.
