KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത്, ആയുഷ്, ഭാരതീയ ചികിത്സാ വകുപ്പ് , ജെ.സി.ഐ.ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് ഉദ്ഘാടനം ചെയ്തു. ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷനായി.

ഡോ:അഭിലാഷ്.ബി.ജി, ഷീബ വരേക്കൽ, ഇ.അനിൽകുമാർ, വി.പി.ശ്രീജ, ഡോ: അനുപ് കൃഷ്ണൻ, ഡോ: ബബിത തുടങ്ങിയവർ  സംസാരിച്ചു. ഡോ:അഷിത എൻ.സി, ഡോ:അഖിൽ എസ് കുമാർ, ഷീബ എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

കൊയിലാണ്ടി: ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾക്ക് യോഗ പരിശീലനം നൽകി. യോഗാചാര്യ രാജീവ് കുമാർ എ.വി.നേതൃത്വം നൽകി. എൻ.സി.സി.യൂണിറ്റ് കോർഡിനേറ്റർ കെ.എം.ജിനേഷ്, ഹെഡ്മാസ്റ്റർ പി.എ.പ്രേമചന്ദ്രൻ, എൻ.കെ.വിജയൻ സംബന്ധിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *