KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇന്ന് തുടക്കം

വടകര: ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഏഴാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് വ്യാഴാഴ്ച തിരിതെളിയും. വൈകീട്ട് 6.30-ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനുവരി എട്ടുവരെയാണ് മേള. ദക്ഷിണാഫ്രിക്ക, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ഇത്തവണ കരകൗശലവിദഗ്ധരെത്തും.

ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍ നിന്നായി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച 400-ഓളം കരകൗശലവിദഗ്ധരും സര്‍ഗാലയയിലെ നൂറോളം വിദഗ്ധരും മേളയുടെ ഭാഗമാകുമെന്ന് സര്‍ഗാലയ സി.ഇ.ഒ. പി.പി. ഭാസ്കരന്‍, ജനറല്‍ മാനേജര്‍ രാജേഷ് നമ്ബ്യാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടരലക്ഷം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

കേരള കരകൗശല പൈതൃകഗ്രാമം- പരമ്പൂരാഗത കരകൗശല ഗ്രാമങ്ങളിലെ വിദഗ്ധര്‍ ഒരുക്കുന്ന പ്രത്യേക പവലിയന്‍. ആറന്മുള ഗ്രാമം, കൈതോലപ്പായകള്‍ നിര്‍മിക്കുന്ന തഴവ ഗ്രാമം, മൃദംഗം, മദ്ദളം എന്നിവ നിര്‍മിക്കുന്ന പെരുവമ്ബ ഗ്രാമം, കഥകളിച്ചമയങ്ങള്‍ ഒരുക്കുന്ന വെള്ളിനേഴി ഗ്രാമം, നിലമ്പൂരിലെ കളിമണ്‍ ഉത്പന്നങ്ങളുടെ ഗ്രാമം തുടങ്ങിയവ ഉദാഹരണം. കടത്തനാടിന്റെ പൈതൃകം അനാവരണം ചെയ്യാന്‍ കളരിഗ്രാമവുമുണ്ടാകും.

Advertisements

കേരള കൈത്തറി പൈതൃകഗ്രാമം- കൈത്തറി ഉത്പന്നങ്ങളുടെ പ്രത്യേക പവലിയനാണിത്. ബാലരാമപുരം സാരി, കൂത്താമ്ബുള്ളി സാരി, ചേന്ദമംഗലം ദോത്തി, പാലക്കാട് സെറ്റ്മുണ്ട്, കണ്ണൂര്‍ ഫര്‍ണിഷിങ്സ്, കാസര്‍കോട് സാരി എന്നിവയുടെ നിര്‍മാണവും പ്രദര്‍ശനവും കാണാം.

പരമ്ബരാഗത കലാവിരുന്ന്-സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പരമ്ബരാഗത കലാപരിപാടികള്‍ അവതരിപ്പിക്കും. ഹോളോഗ്രാഫിക് ക്രാഫ്റ്റ് ഫിലിം ഷോയുമുണ്ട്.

പാര്‍ക്കിങ്ങിന് വിപുലമായ സൗകര്യം

ഏഴ് സ്ഥലങ്ങളിലായി രണ്ടായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സര്‍ഗാലയ അധികൃതര്‍ അറിയിച്ചു. ദേശീയപാതയോരം മുതല്‍ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യാം. സര്‍ഗാലയയ്ക്ക് പുറത്ത് റെയില്‍വേ ഗേറ്റിനുസമീപവും ഇരിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപവും സൗകര്യമുണ്ട്. അടിയന്തരഘട്ടങ്ങളില്‍ മൂരാട് പാലത്തിനു സമീപത്തെ കുരുക്ക് ഒഴിവാക്കാന്‍ പാലത്തിനു സമീപവും സൗകര്യമുണ്ട്. മൂരാട് പാലത്തിലെ കുരുക്ക് ഒഴിവാക്കാന്‍ പാലത്തിന്റെ വടക്കുഭാഗത്ത് റോഡ് വീതികൂട്ടി മൂന്ന് ട്രാക്കാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് താമസിയാതെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *