അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി : വിയ്യൂരിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ അമരക്കാരനും കലാ കായികമേളയില്‍ നിറസാന്നിധ്യവുമായിരുന്ന ആര്‍.ടി. മാധവന്റെ ഏഴാമത് ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്, മണ്ഡലം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം യു. രാജീവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വിനോദ് കുമാര്‍ കല്ലുവെട്ട്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി. സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ വി.ടി. സുരേന്ദ്രന്‍, പി. രത്‌നവല്ലി എന്നിവര്‍ പ്രതിഭകളെ ആദരിച്ചു.
കെ. വിജയന്‍, പി.ടി. ഉമേന്ദ്രന്‍, സുനില്‍ കുമാര്‍ വിയ്യൂര്‍, ഒ.കെ. ബാലന്‍, മഹിളാകോണ്‍ഗ്രസ്സ് ജില്ലാ ജന. സെക്രട്ടറിമാരായ തങ്കമണി ചൈത്രം, കെ.എം. സുമതി, മണ്ഡലം പ്രസിഡണ്ട് പി.പി. നാണി, വി.കെ. അശോകന്‍, കെ.കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജനാര്‍ദ്ദനന്‍ മാണിക്കോത്ത് സ്വാഗതവും, നാരായണി ജ്യോതിസ്സ് നന്ദിയും പറഞ്ഞു.
