KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. രാജേഷിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമം  ദിനപത്രത്തിലെ സീനിയർ ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായിരുന്ന എൻ. രാജേഷിൻ്റെ നിര്യാണത്തിൽ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. കബീർ സലാല അനുശോചിച്ചു. സത്യസന്ധവും സുതാര്യവുമായ മാധ്യമ ധർമ്മം ഓരോ മാധ്യമ പ്രവർത്തകൻ്റെയും കടമയെന്ന് തൻ്റെ പ്രവർത്തനത്തിലൂടെ മറ്റുള്ളവർക്ക് ഈ സന്ദേശം കൈമാറാൻ കാണിച്ച വലിയ മനുഷ്യനായിരുന്നു രാജേഷെന്ന് കബീർ സലാല അനുസ്മരിച്ചു

കോഴിക്കോട് പ്രസ് ക്ലബ്ബിൻ്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പത്രപ്രവർത്തക യൂണിയൻ രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. കേരള കൗമുദിയിലൂടെയാണ് മാധ്യമ പ്രർത്തനം ആരംഭിച്ചത്.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ അധ്യാപകനും കേരള പ്രസ് അക്കാദമി ഗവേണിംഗ് കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടു്തതുന്നതായയി ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ പി.കെ.കബീർ സലാല പറഞ്ഞു.

Advertisements

                 

Share news

Leave a Reply

Your email address will not be published. Required fields are marked *