അനുപം ഖേറിന് പാക്കിസ്ഥാന് വിസ നിഷേധിച്ചതായി ആരോപണം

ഡല്‍ഹി : പ്രശസ്ത ബോളിവുഡ് നടനും ബി.ജെ.പി അനുഭാവിയുമായ അനുപം ഖേറിന് പാക്കിസ്ഥാന് വിസ നിഷേധിച്ചതായി ആരോപണം. കറാച്ചിയില്‍ നടക്കുന്ന സാഹിത്യോല്സവത്തില് പങ്കെടുക്കാനാണ് ഖേര്‍ പാക്കിസ്ഥാനിലേക്ക് പോകാനിരുന്നത്. 18 പേരാണ് സാഹിത്യോല്സവത്തില് പങ്കെടുക്കുന്നതിനായി വിസയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ 17 പേര്‍ക്കും വിസ അനുവദിക്കുകയും തനിക്ക് മാത്രം വിസ നല്‍കാത്തതില്‍ സങ്കടമുണ്ടെന്നും ഖേര്‍ പറഞ്ഞു.
