അനധികൃതമായി വാരിയിട്ട 5 ലോഡ് മണൽ പിടികൂടി

കൊയിലാണ്ടി> ചെറുവണ്ണൂർ വില്ലേജിൽ പെരിഞ്ചേരി കടവിൽ അനധികൃതമായി വാരിയിട്ട 5 ലോഡ് മണൽ മേപ്പയ്യൂർ പോലീസ് പിടികൂടി. എസ്.ഐ ബാലകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ കെ. ലതീഷ് കുമാർ, വി.ജി ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. പിടിച്ചെടുത്ത മണൽ ലേല നടപടികൾക്കായി കൊയിലാണ്ടി താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു.
