അടിമാലിയില്‍ തവളകള്‍ക്ക് സംരക്ഷണമൊരുക്കി പരിസ്ഥിതി പ്രവര്‍ത്തകന്‍

എറണാകുളം: അടിമാലിയില്‍ തവളകള്‍ക്ക് സംരക്ഷണമൊരുക്കി പരിസ്ഥിതി പ്രവര്‍ത്തകന്‍. ആയിരമേക്കര്‍ കൊച്ചുകാലായില്‍ ബുള്‍ബേന്ദ്രനാണ് തവളഖളുടെ സംരക്ഷകനായിരിക്കുന്നത്. കൊച്ചുകാലായില്‍ ബുള്‍ബേന്ദ്രന്‍റെ പുരയിടത്തില്‍ നാല്‍പ്പതിനം തവളകളാണുള്ളത്. മൂന്നേക്കര്‍ വരുന്ന പുരയിടത്തിലെ പരിസ്ഥിതി നിലനിറുത്തിയും ഏഴു കുളങ്ങള്‍ നിര്‍മ്മിച്ചും തവളകളുടെ ആവാസ വ്യവസ്ഥ സജ്ജമാക്കിയിരിക്കുകയാണ്.
അതിനാല്‍ പ്രദേശത്ത് അപൂര്‍വ്വമായ് കാണാന്‍ കഴിയുന്ന പച്ചത്തവളകളെയും ഇവിടെ എപ്പോഴും കാണാം. മുമ്ബ് പാടത്തും പറമ്ബിലുമൊക്കെ ധാരാളമായ് കണ്ടിരുന്ന വിവിധയിനം തവളകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെയാണ് ഇവയുടെ സംരക്ഷണത്തിനായ് ഇറങ്ങിയതെന്ന് ബുള്‍ബേന്ദ്രന്‍ പറയുന്നു. തവളകളകളുടെ വംശ വര്‍ദ്ദനവിലൂടെ ഭൂമിയുടെ ജൈവ വൈവിദ്ധ്യം കാത്തു സൂക്ഷിക്കാനാകുമെന്നുമാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. കെ.എസ്.ആര്‍.ടി.സി.ജോലിയില്‍ നിന്നു സ്വയം വിരമിച്ചാണ് ബുള്‍ബേന്ദ്രന്‍ പരിസ്ഥിതി പ്രവര്‍ത്തകനായിരിക്കുന്നത്.

