അഞ്ചു ദിവസക്കാലം ആട്ടവും പാട്ടുമായി നടത്തിയ പൂക്കാട് കലാലയത്തിന്റെ കളി ആട്ടം സമാപിച്ചു
കൊയിലാണ്ടി > അഞ്ചു ദിവസക്കാലം ആട്ടവും പാട്ടും നാടക പരിശീലനവുമായി നടത്തിയ പൂക്കാട് കലാലയത്തിന്റെ കളി ആട്ടം സമാപിച്ചു. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ രാമാനുജത്തിന്റെ മകളും തെന്നിന്ത്യയിലെ നാടകപ്രവര്‍ത്തകയുമായ ഗിരിജ രാമാനുജം തഞ്ചാവൂരാണ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തത്.
രണ്ടു വിഭാഗത്തിലുമായി സംസ്ഥാനത്ത് നിന്നും അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു. ഒരു ദിവസം മാനാഞ്ചിറ മൈതാനത്തിലെ പാര്‍ക്കിലേക്കുള്ള നാടക യാത്രയായിരുന്നു. മനോജ് നാരായണനും എ അബൂബക്കറും നേതൃത്വം കൊടുത്ത ക്യാമ്പില്‍ നിരവധി നാടക പ്രവര്‍ത്തകര്‍ എത്തിയിരുന്നു. രംഗപ്രഭാത് തിരുവനന്തപുരത്തിന്റെയും പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയേറ്ററിന്റെയും നാടകങ്ങളോടൊപ്പം സ്കൂള്‍ കലോത്സവ വിജയികളായവരുടെ നാടകങ്ങളും അവതരിപ്പിച്ചിരുന്നു.

സംവിധായിക വിധു വിന്‍സെന്റ് ക്യാമ്പിലെത്തിയിരുന്നു. സമാപനപരിപാടിയില്‍ കലാലയം പ്രസിഡന്റ് ബാലന്‍ കുനിയില്‍ അധ്യക്ഷനായി. മനോജ് നാരായണന്‍, എ അബൂബക്കര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു. കെ ശ്രീനിവാസന്‍ സ്വാഗതവും കെ രാജഗോപാലന്‍ നന്ദിയും പറഞ്ഞു.




