KOYILANDY DIARY

The Perfect News Portal

അച്ഛനും അമ്മയും തമ്മിലുളള തർക്കം ആറുമണിക്കൂറോളം ഒരു പതിമൂന്നുകാരനെ അനാഥമാക്കി

ഏറ്റുമാനൂര്‍:‍ വിവാഹ ബന്ധം ഒവിയുന്നത് സാധാരണ സംഭവമാണ് ഇന്ന് കേരളത്തില്‍. പരസ്പരം മനസിലാക്കി പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ബന്ധം പിരിയുന്നത് തന്നെയാണ് നല്ലതെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ വേര്‍പിരിയുന്നവര്‍ക്ക് ഒരു കുട്ടി കൂടി ഉണ്ടെങ്കിലോ? ഈ സംഭവവുമായി ബന്ധപ്പെട്ട് എപ്പോഴും തര്‍ക്കങ്ങള്‍ നിലിനില്‍ക്കാറുണ്ട്. ഏറ്റുമാനൂരില്‍ സംഭവിച്ചതും ഇതുപോലൊരു സംഭവമാണ്.

രണ്ടുപേരും തങ്ങള്‍ക്ക് വേണ്ടെന്ന് കൈയൊഴിഞ്ഞതോടെ പതിമൂന്നുകാരന്‍ വക്കീലോഫീസില്‍ അനാഥനായി നിന്നത് മണിക്കൂറുകളോളം. ആറുമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കുട്ടിയെ ഏറ്റെടുക്കാന്‍ അമ്മ ഒടുവില്‍ മാനസാന്തരപ്പെട്ട് എത്തുകയായിരുന്നു. 2001-ല്‍ വിവാഹിതരായ നീണ്ടൂര്‍ സ്വദേശിയും കല്ലറ സ്വദേശിനിയും തമ്മിലായിരുന്നു തര്‍ക്കമാണ് ആറുമണിക്കൂറോളം ഒരു പതിമൂന്നുകാരനെ അനാഥമാക്കിയത്.

വിവാഹ മോചനം ലഭിച്ചത് രണ്ട് വര്‍ഷം മുമ്പ്

Advertisements

വിവാഹബന്ധം വേര്‍പെടുത്തുന്നതിന് അഞ്ച് വര്‍ഷം മുമ്പ്  ഏറ്റുമാനൂര്‍ കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നതാണിവര്‍. രണ്ടുവര്‍ഷം മുമ്പ്  വിവാഹമോചനവും ലഭിച്ചു. പതിമൂന്നുകാരനും പന്ത്രണ്ടുകാരിയുമായി രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.
നഷ്ടപരിഹാരം വേണമെന്ന് യുവതി

എല്ലാ മാസവും രണ്ടാം ശനിയാഴ്ച കുട്ടികളെ കൊണ്ടുപോയി ഞായറാഴ്ച തിരികെ വിടണമെന്ന് യുവതിക്കും നിര്‍ദേശം നല്‍കി. പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസുകൊടുക്കുകയായിരുന്നു.
തുക കൈപ്പറ്റിയതിന് ശേഷം

കോടതി നിര്‍ദേശമനുസരിച്ച്‌ കുട്ടികളുടെ പേരില്‍ ഒന്നര ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടതിന്റെ രസീതും മൂന്നുലക്ഷം രൂപയും യുവതിയെ ഏല്‍പ്പിക്കാനായി ചൊവ്വാഴ്ച അച്ഛന്‍ എത്തുകയും ചെയ്തു. പിന്നീട് തുക കൈമാറിയതിന് ശേഷമാണ് സംഭവം വഴിമാറിയത്.
മകനെ വക്കീലോഫീസില്‍ നിര്‍ത്തി അച്ഛന്‍ മടങ്ങി

തുക കൈമാറിയ ശേഷം ഒരുകുട്ടിയെ കൊണ്ടുപോകണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ആണ്‍കുട്ടിയെ വക്കീലോഫീസില്‍ നിര്‍ത്തി അച്ഛന്‍ മടങ്ങുകയായിരുന്നു.
അമ്മ ഏറ്റെടുത്തത് ഇങ്ങനെ

കോടതി നിര്‍ദേശപ്രകാരം ചൈല്‍ഡ് ലൈനുകാരെ വിളിച്ചുവരുത്തി.ചൈല്‍ഡ്ലൈന്‍ ഉദ്യോഗസ്ഥര്‍ കുട്ടിയെയുംകൂട്ടി സാധനങ്ങള്‍ എടുക്കാന്‍ അച്ഛന്റെ വീട്ടിലേക്ക് പോയസമയം അമ്മ തിരികെ വന്ന് കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
പോലീസില്‍ അറിയിച്ചിരുന്നു

കുട്ടിയെ ഏറ്റെടുക്കാന്‍ അമ്മ തയ്യാറാകാതെവന്നതോടെ ഇവരുടെ അഭിഭാഷക ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു.
കോടതി നിര്‍ദേശം

എന്നാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അച്ഛനാണെന്ന കോടതി ഉത്തരവുള്ളതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അച്ഛന്റെ അഭിഭാഷകന്‍ ജഡിജിയുടെ ചേബറിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൈല്‍ഡ് ലൈനില്‍ ഏല്‍പ്പിക്കാന്‍ കോടതി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *