അങ്കണ്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി:പന്നിവയല്‍ അങ്കണ്‍വാടിക്ക് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ എല്ലാ അങ്കണ്‍വാടികള്‍ക്കും കെട്ടിടമായതിന്റെ പ്രഖ്യാപനവും പാറക്കല്‍ അബ്ദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
കെ.കണാരന്,കെ.സി.ബിന്ദു,പി.സി.രവീന്ദ്രന്,കെ.വി.ജമീല,ഇ.കെ.നാണു,എ.ടി.ഗീത,എം.കെ.അബ്ദുറഹ്മാന്,ഒ.പി.മഹേഷ്,പി.വി.വിനോദന്‍,യു.കെ. അസ്സൈനാര്‍, പി.മുജീബ് റഹിമാന്‍, സി.കെ. ചന്ദ്രന്, യു.കെ.അമ്മത്, അങ്കണ്‍വാടി വര്‍ക്കര്‍ പ്രേമലത എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ വി.പി.മൊയ്തു സ്വാഗതവും ജെ.ഡി.ബാബു നന്ദിയും പറഞ്ഞു. .

