അങ്കണവാടി സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് അങ്കണവാടി സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത് ഇ.എം.എസ്.ഹാളില്‍ നടത്തിയ പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടയില്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.ആര്‍.സുരേഷ് എന്നിവർ സംസാരിച്ചു.
