അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ ഒന്നു മുതൽ

കോഴിക്കോട്: കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ ഒന്നു മുതൽ 20 ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. ഈസ്റ്റ് ഹില്ലിലെ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളേജാണ് കേന്ദ്രം. വെസ്റ്റ്ഹിൽ ബാരക്സ് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് നേതൃത്വത്തിലാണ് റാലി. പതിനേഴര മുതൽ 21 വരെ വയസുള്ളവർക്ക് പങ്കെടുക്കാം. ഈ വർഷത്തെ റിക്രൂട്ട്മെന്റിൽ ഉയർന്ന പ്രായപരിധി 23. നാലുവർഷമാണ് സേവനം.

25 ശതമാനം പേർക്ക് സേനയിൽ സ്ഥിരനിയമനത്തിന് അവസരമുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അഗ്നിവീർ ജനറൽ ഡ്യൂട്ടി(എസ്എസ്എൽസി), അഗ്നിവീർ ടെക്നിക്കൽ(പ്ലസ്ടു), ട്രേഡ്സ്മാൻ (എസ്എസ്എൽസി), ട്രേഡ്സ്മാൻ, ക്ലർക്ക്, സ്റ്റോർ കീപ്പർ(എട്ടാം ക്ലാസ്) എന്നീ വിഭാഗങ്ങളിലാണ് അവസരം. htttps://joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ആഗസ്ത് ഒന്നുമുതൽ 23 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് സെപ്തംബർ അഞ്ചുമുതൽ 10 വരെ അഡ്മിറ്റ് കാർഡ് അയക്കും. ഫോൺ: 04952383953.


