അഖിലേന്ത്യാ കിസാൻ സമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി

കൊയിലാണ്ടി: അഖിലേന്ത്യാ കിസാൻ സംഘർഷ സമിതിയുടെ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ സത്യാഗ്രഹം നടത്തി. പാർലമെൻറിൽ കർഷക ദ്രോഹ ബിൽ പാസ്സാക്കുന്ന ദിനത്തിലായിരുന്നു സത്യാഗ്രഹം.
ദരിദ്ര കർഷകന് 7,500രൂപ അനുവദിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയിലെ കോർപ്പറേറ്റ് വത്കരണം അവ സാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടിയിൽ നടന്ന സമരം കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.കെ.വിശ്വൻ അധ്യക്ഷത വഹിച്ചു. ടി.വി. ഗിരിജ, എ.എം.സുഗതൻ, എം.എം. രവീന്ദ്രൻ, പി. വേണു, പി.കെ. ഭരതൻ, പി. അജിത് എന്നിവർ സംസാരിച്ചു.
Advertisements

