അഖിലകേരള പ്രൊഫണല്‍ നാടക മത്സരം കെ പി എ സി ലളിത ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: അഖിലകേരള പ്രൊഫണല്‍ നാടക മത്സരം പേരാമ്പ്രയില്‍ കെ പി എ സി ലളിത ഉദ്ഘാടനം ചെയ്തു. മറ്റു കലകളില്‍ നിസ് വ്യത്യസ്തമായി നാടകത്തിന് ജീവിതത്തെ ചലിപ്പിക്കാന്‍ ശക്തിയുണ്ടെന്നും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ നാടകകല പ്രമുഖ സംഭാവനയാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു.യു.സി.ഹനീഫ അദ്ധ്യക്ഷത വഹിച്ചു .
ഡോ.സി എച്ച് ഇബ്രാഹിം കുട്ടി, ടി പി രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം എ കെ ബാലന്‍, എം കുഞ്ഞമ്മത്, പി പി കൃഷ്ണാനന്ദന്‍, കെ കെ രജീഷ്, സി പി എ അസീസ്, അജിത കുമ്മിണി
യോട്ട് , കെ പി റീന തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. എന്‍ കെ ലാല്‍ സ്വാഗതവും വി കെ പ്രമോദ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ശേഷം കാളിദാസ കലാകേന്ദ്രത്തിന്റെ ‘കരുണ’ നാടകം അരങ്ങേറി.

ഇന്ന് ചങ്ങനാശേരി അണിയറയുടെ ‘നോക്കുകുത്തി’,നാളെ കൊച്ചിന്‍ സംഘവേദിയുടെ ‘വാക്ക് പൂക്കും കാലം’, എട്ടിന് കൊട്ടാരക്കര ആശ്രയയുടെ ‘ഇത് പൊതുവഴിയാണ് ‘ഒമ്പതിന് ആറ്റിക്കല്‍ ശ്രീധന്യയുടെ ‘മനുഷ്യരുണ്ട് സൂക്ഷിക്കുക’, എന്നിവ അരങ്ങേറും. എട്ടിന് മാധ്യമ സെമിനാര്‍ പി എം മനോജ് ഉദ്ഘാടനം ചെയ്യും.

