അക്ഷയ് കുമാറിനും സൈന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി

ഭോപ്പാല്‍: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭീഷണി.
ഛത്തീസ്ഗഡ് സി.പി.ഐ (മാവോയിസ്റ്റ് ) സൗത്ത് സോണല്‍ കമ്മിറ്റിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഭീഷണി സന്ദേശമുള്‍പ്പെട്ട മാവോയിസ്റ്റ് ലഘുലേഖ കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിലെ ബയ്‌ലാദില ഭാഗത്ത് നിന്നുമാണ് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഹിന്ദിയിലും ഗോത്രവര്‍ഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാര്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും ലണ്ടന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നേഹ്വള്‍ 5000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

